കഞ്ഞിക്കുഴിയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കഞ്ഞിക്കുഴിയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

Dec 31, 2025 - 10:49
 0
കഞ്ഞിക്കുഴിയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി സോഷ്യല്‍ അവയര്‍നസ് ആന്‍ഡ് ആക്ഷന്‍ ഫോറവും ഇന്റര്‍നാഷണല്‍ ഇക്കോ ടൂറിസം ഡവലപ്പ്‌മെന്റ് കൗണ്‍സിലും ചേര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി എന്നിവര്‍ പഞ്ചായത്തിലെ വികസനകാര്യ ചര്‍ച്ചയില്‍ മറുപടി നല്‍കി. പഞ്ചയത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 ജനപ്രതിനിധികളും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവഷനില്‍നിന്ന് വിജയിച്ച മൂന്ന് ജനപ്രതിധികളും പരിപാടിയില്‍ പങ്കെടുത്തു. ബൈജു എഴുത്തുപള്ളി, റിജോ പി ജോയി, അബ്ദുള്‍ അസീസ്, സാഫ് പ്രസിഡന്റ് സിബി ആര്‍ക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. രാഷ്ട്രിയ സാമൂഹ്യ രംഗത്തെ നിരവധി ആളുകളും പരിപാടിയുടെ ഭാഗമായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ടൂറിസംവികസനത്തിന്റെ ആവശ്യകതയെ കുറിച്ചും വനംവകുപ്പിന്റെ ജനദ്രോഹ നടപടികളിലുള്ള ആശങ്കയും പൊതുജനങ്ങള്‍ പങ്കുവച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow