തണല്‍ റവന്യു ടവര്‍ കൂട്ടായ്മയുടെ ജില്ലാ സെക്ടറല്‍ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം
തണല്‍ റവന്യു ടവര്‍ കൂട്ടായ്മയുടെ ജില്ലാ സെക്ടറല്‍ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം

ഇടുക്കി: തണല്‍ റവന്യു ടവര്‍ കൂട്ടായ്മയുടെ ജില്ലാ സെക്ടറല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഇന്നത്തെ സാമൂഹ്യ സ്ഥിതിയില്‍ കൂട്ടുകുടുംബങ്ങളില്‍ നിന്ന് ഓരോ വിടും അണുകുടുംബങ്ങളിലേക്ക് ചുരുങ്ങി. എന്നാല്‍ വാര്‍ധക്യത്തില്‍ എത്തുന്ന മാതാപിതാക്കളെ സംരക്ഷിക്കാന്‍ പലപ്പോഴും പുതുതലമുറയ്ക്ക് ആകുന്നില്ല. ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങുമ്പോള്‍ വാര്‍ധക്യത്തില്‍ വിഷമത അനുഭവിക്കുന്നവര്‍ക്കായി ഇത്തരത്തിലെ സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരേണ്ടുന്നതിന്റെ ആവശ്യകത വര്‍ധിക്കുന്നു. സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ കീഴില്‍ നിരവധിയായ സ്ഥാപനങ്ങളാണ് സമൂഹത്തില്‍ ആശ്രയം വേണ്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തുവെന്നും എംഎല്‍എ പറഞ്ഞു. സമൂഹത്തിലെ ആശ്രയം വേണ്ടവര്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആറര വര്‍ഷം മുമ്പ് ആരംഭിച്ച സംഘടനയാണ് തണല്‍ റവന്യൂ ടവര്‍ കൂട്ടായ്മ. 14 ജില്ലകളിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളുണ്ട്.
അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യുകയും ഭക്ഷണം വിളമ്പുകയും ചെയ്തു. ഉദ്ഘാടന യോഗത്തില്‍ മെമ്പര്‍ഷിപ്പ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാ പ്രസിഡന്റ് ആര്‍ നഹാസ് അധ്യക്ഷനായി. ജോയി വെട്ടുകുഴി , ഷാജി കൂത്തോടി, സോണിയ ജയ്ബി, ഷിജി തങ്കച്ചന്‍,സുല്‍ഫി ഷഹീദ്, മായ വി എസ് നായര്‍, രാജാറാം , സമീഷ് മോഹന്‍, ഷൈലജ കെ ബേബി, ഉഷ കുമാരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






