കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി

ഇടുക്കി: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസന്‍ പി വി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ പി ശശി സംഘടന വിശദീകരണം നടത്തി. നിരവധി വെല്ലുവിളികളിലൂടെയാണ് നിര്‍മാണ മേഖല മുന്നോട്ടുപോകുന്നത്. പാരിസ്ഥിതിക പ്രത്യാഘാതവും അസംസ്‌കൃത വസ്തുക്കളായ കമ്പി, സിമന്റ്, പാറമണല്‍, മെറ്റല്‍ എന്നിവയുടെ വിലക്കയറ്റവും മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണം. അംഗങ്ങള്‍ മരിച്ചാല്‍ അസോസിയേഷന്റെ കുടുംബക്ഷേമ പദ്ധതിയിലൂടെ ആശ്രിതര്‍ക്ക് 3 ലക്ഷം രൂപ നല്‍കിവരുന്നു.ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മഞ്ഞപ്രയില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിജുമോന്‍ പി സി, സജിമോന്‍ ടി എന്‍, കെ കെ രാജേഷ്, സജീവ് എസ്, രാധാകൃഷ്ണന്‍ ഇ എന്‍, പി കുട്ടന്‍, ബിജു ചാര്‍ളി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചര്‍ച്ചയും തെരഞ്ഞെടുപ്പും നടന്നു.
What's Your Reaction?






