കെഎസ്എസ്പിഎ പ്രതിഷേധ സംഗമം കട്ടപ്പനയില്‍
കെഎസ്എസ്പിഎ പ്രതിഷേധ സംഗമം കട്ടപ്പനയില്‍

ഇടുക്കി: കേരള സ്‌റ്റേറ്റ് പെന്‍ഷനെഴ്സ് അസോസിയേഷന്റെയും എന്‍ജിഒ അസോസിയേഷന്‍ കട്ടപ്പന ബ്രാഞ്ച് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കട്ടപ്പന സബ് ട്രഷറിക്ക് മുമ്പില്‍ ധര്‍ണ നടത്തി. കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറിയേറ്റഗം കെ.എ. മാത്യു ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച 3 ശതമാനം ക്ഷാമബത്തയുടെ 40 മാസത്തെ കുടിശ്ശിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്. എന്‍ജിഒ അസോസിയേഷന്‍ കട്ടപ്പന ബ്രാഞ്ച് പ്രസിഡന്റ് ജെയ്‌സണ്‍ സി ജോണ്‍ അദ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് മുഖ്യപ്രഭാഷണം നടത്തി. കെഎസ്എസ്പിഎ ജില്ലാവൈസ് പ്രസിഡന്റ് ജോസഫ് പൊരുന്നോലി,
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് വെട്ടിക്കാല, ഭാരവാഹികളായ ഡോ. കെ എം ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






