സിപിഐ എം കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് ഉപരോധം 25ന്: പ്രചാരണ കാല്‍നട ജാഥ 19 മുതല്‍
സിപിഐ എം കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് ഉപരോധം 25ന്: പ്രചാരണ കാല്‍നട ജാഥ 19 മുതല്‍

ഇടുക്കി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐ എം 25ന് രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ ഉപരോധം നടത്തും. ഇതിനുന്നോടിയായുള്ള കട്ടപ്പന ഏരിയാതല പ്രചാരണ കാല്‍നട ജാഥ 19 മുതല്‍ 23 വരെ നടക്കും. ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ക്യാപ്റ്റനായ ജാഥയില്‍ എം സി ബിജു വൈസ് ക്യാപ്റ്റനും കെ പി സുമോദ് മാനേജരുമാണ്. ബുധന്‍ വൈകിട്ട് അഞ്ചിന് പുളിയന്‍മലയില്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വ്യാഴം വൈകിട്ട് അഞ്ചിന് പാറക്കടവില്‍ ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യനും വെള്ളി വൈകിട്ട് അഞ്ചിന് കട്ടപ്പനയില്‍ എം എം മണി എംഎല്‍എയും ശനി വൈകിട്ട് വെള്ളിലാംകണ്ടത്ത് ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനനും യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഞായര്‍ വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ഇരട്ടയാറില്‍ ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനം ചെയ്യും.
What's Your Reaction?






