അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള ധനസഹായം വിതരണംചെയ്തു
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള ധനസഹായം വിതരണംചെയ്തു

ഇടുക്കി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള കട്ടപ്പന യൂണിറ്റ് അംഗം അന്തരിച്ച വട്ടുകുന്നേല്‍ സിബി സ്‌കറിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കി. സംഘടനയുടെ കുടുംബ ധനസഹായ പദ്ധതിയായ ലൈഫ് ലൈന്റെ ആനുകൂല്യമാണ് ഭാരവാഹികള്‍ കൈമാറിയത്. കട്ടപ്പന യൂണിറ്റ് ഓഫീസില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരാണ്ണന്‍, ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്‍, ജില്ലാ സെക്രട്ടറി നിസാര്‍ കാസിം, ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ്‌കുമാര്‍, സെക്രട്ടറി സോജന്‍ അഗസ്റ്റിന്‍, യൂണിറ്റ് ട്രഷറര്‍ അരുണ്‍ എം മോഹനന്‍, ജോയിന്റ് സെക്രട്ടറി സുജിത്ത് വിശ്വനാഥന്‍, കമ്മിറ്റിയംഗങ്ങളായ വിശ്വനാഥന്‍ എന്‍ജി, തോമസ് പി, ജോഷി വര്‍ഗീസ്, വി എന്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






