സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി: എംഎം മണി എംഎല്‍എ
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി: എംഎം മണി എംഎല്‍എ

ഇടുക്കി:സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം എം മണി എംഎല്‍എ. രാജകുമാരി പഞ്ചായത്തിന്റെ വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ വികസനപ്രവര്‍ത്തങ്ങള്‍ എല്ലാമായി എന്ന് പറയുന്നില്ല. ഭാവിയില്‍ പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവര്‍ ആരാണെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കണം. അങ്ങനെ നമ്മുടെ സമൂഹത്തിന്റെ പുരോഗതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടപ്പാക്കിയ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പുതിയ പദ്ധതികളെ പറ്റി ചര്‍ച്ച ചെയ്യുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിച്ചത്. എം എം മണി എംഎല്‍എ വികസന സദസ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പ്രസിഡന്റ് സുമ ബിജു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, എം.ബി ശ്രീകുമാര്‍, എം.എന്‍ ഹരിക്കുട്ടന്‍, പോള്‍ പരത്തിപ്പിള്ളി, കെ.കെ തങ്കച്ചന്‍, പി.രവി, എ.പി വര്‍ഗീസ്, റോയി, ബിനി ജോസ്, ജനപ്രതിനിധികളായ കെ ജെ സിജു, അജേഷ് മുകളേല്‍, പി.രാജാറാം, ആശ സന്തോഷ്, എ.ചിത്ര, വിമലാദേവി, പി.കുമരേശന്‍, സോളി സിബി, എം. ഈശ്വരന്‍, ബെന്നി ആന്റണി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമാരായ വി വി കുര്യാക്കോസ്, പി ജെ ജോണ്‍സണ്‍, പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






