ഇടതുപക്ഷ നേതാക്കള്‍ക്ക് ബംഗാളിലെ സ്ഥിതിയുണ്ടാകും: റോയി കെ പൗലോസ്
ഇടതുപക്ഷ നേതാക്കള്‍ക്ക് ബംഗാളിലെ സ്ഥിതിയുണ്ടാകും: റോയി കെ പൗലോസ്

ഇടുക്കി: ഇടതുപക്ഷ നേതാക്കന്മാരെ പശ്ചിമബംഗാളിലും മറ്റുസംസ്ഥാനങ്ങളിലും ജനങ്ങള്‍ കൈകാര്യം ചെയ്യുന്നപോലെ കേരളത്തിലും ചെയ്യണ്ട സമയം അതിക്രമിച്ചുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ്. ഒന്‍പതര വര്‍ഷത്തിനുള്ളില്‍ 31 ജനവിരുദ്ധ ഉത്തരവുകളാണ് പിണറായി സര്‍ക്കാര്‍ ഇറക്കിയത്. കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി കുറ്റവിചാരണ വാഹനപ്രചാരണ ജാഥാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചും രാജാക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെയാണ് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തില്‍ രാജാക്കാട് പഞ്ചായത്തില്‍ ജാഥാ നടത്തിയത്. പഴയവിടുതിയില്‍ കെപിസിസി അംഗം ആര്‍ ബാലന്‍പിള്ള ജാഥാ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി രാജാക്കാട് ടൗണില്‍ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍, ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ്, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ബെന്നി തുണ്ടത്തില്‍, ബെന്നി പാലക്കാട്ട്, ബാബു കൊച്ചുപുരക്കല്‍, ജോയി തമ്പുഴ, ആഗസ്തി കുന്നുംപുറത്ത്, ലിജോ മുണ്ടപ്ലാക്കല്‍, ബിജു കൂട്ടുപുഴ, സ്റ്റാലിന്‍ മര്‍ക്കോസ്, സുനില്‍കുമാര്‍, മിനി ബേബി, കിങ്ങിണി രാജേന്ദ്രന്‍, സിനി മൂലംകുഴി, കെ പി ഗോപിദാസ്, റെജീന ടെന്‍സന്‍, അര്‍ജുന്‍ ഷിജു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






