കട്ടപ്പന വലിയപാറ അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കട്ടപ്പന വലിയപാറ അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന വലിയപാറ അങ്കണവാടിയുടെ പുതിയ കെട്ടിടം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യം കണ്ടതില്‍ വച്ച് ഇത്രയും വിപ്ലവകരമായ സാമൂഹ്യ ക്ഷേമ പദ്ധതി ഐസിഡിഎസെന്ന് അദ്ദേഹം പറഞ്ഞു. എംപി ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയും നഗരസഭയുടെ 9.5 ലക്ഷം രൂപയും സന്നദ്ധ സംഘടനകളുടെ 50,000 രൂപയും വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 35 വര്‍ഷം പഴക്കമുള്ള അങ്കണവാടി കെട്ടിടം തീര്‍ത്തും ശോച്യാവസ്ഥയിലായിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടിലിന്റെ പരിശ്രമത്തിനൊടുവിലാണ് വിവിധ ഫണ്ടുകള്‍ അനുവദിച്ചത്. 20 കുട്ടികളാണ് അങ്കണവാടിയിലുള്ളത്. ഉദ്ഘാടന യോഗത്തില്‍ ഫണ്ട് അനുവദിച്ച എംപിയേയും, മാതൃകയായ നിരവധി ആളുകളെയും ആദരിച്ചു. അങ്കണവാടിക്കായി ടിവിയും സമ്മാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍ സിബി പാറപ്പായി, അങ്കണവാടി വര്‍ക്കര്‍ ബി ബിന്ദു, വനിത ശിശു വികസന ഓഫീസര്‍ ആര്‍ ലേഖ , ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ദീപ സെബാസ്റ്റ്യന്‍, വര്‍ക്കേഴ്‌സ് ലീഡര്‍ പി ജി മിനി മോള്‍, കെ ലത , ഇ കെ നിര്‍മല, പി പി പുഷ്പവല്ലി, തോമസ് , ബേബി മാവുങ്കന്‍, ജിതിന്‍ കൊല്ലംകുടി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






