വി എസ് അച്യുതാനന്ദന്‍ അനുസ്മരണം 21ന് കട്ടപ്പനയില്‍

വി എസ് അച്യുതാനന്ദന്‍ അനുസ്മരണം 21ന് കട്ടപ്പനയില്‍

Jul 20, 2026 - 16:01
 0
വി എസ് അച്യുതാനന്ദന്‍ അനുസ്മരണം 21ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: മുന്‍ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം 21ന് സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കും.
രാവിലെ പാര്‍ട്ടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും പ്രഭാതഭേരിയും നടക്കും. വൈകിട്ട് 4ന് ഇടുക്കിക്കവലയില്‍നിന്ന് അനുസ്മരണ റാലി ആരംഭിക്കും. തുടര്‍ന്ന് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യും. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, എം സി ബിജു, ടോമി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow