ഓട്ടോ ടാക്‌സി വര്‍ക്കേഴ്സ് യൂണിയന്‍ മേഖലാ വാഹന പ്രചാരണ ജാഥകള്‍ 22ന്
ഓട്ടോ ടാക്‌സി വര്‍ക്കേഴ്സ് യൂണിയന്‍ മേഖലാ വാഹന പ്രചാരണ ജാഥകള്‍ 22ന്
ഇടുക്കി: ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി ജില്ലാ ഓട്ടോ ടാക്‌സി വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) മേഖലാ വാഹന പ്രചാരണ ജാഥകള്‍ ബുധനാഴ്ച നടത്തും. ജില്ലാ സെക്രട്ടറി എം സി ബിജു ക്യാപ്റ്റനായ ജാഥയില്‍ വൈസ് പ്രസിഡന്റ് ടി വി ശശി വൈസ് ക്യാപ്റ്റനും ട്രഷറര്‍ എം ലക്ഷ്മണന്‍ മാനേജരുമാണ്. രാവിലെ 8ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്യും. 9ന് തങ്കമണി, 10ന് ഇടുക്കി, 11.30ന് അടിമാലി, 12.30ന് ആനച്ചാല്‍, 1.30ന് മൂന്നാര്‍, 2.30ന് രാജകുമാരി, 3.30ന് ശാന്തന്‍പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 5.30ന് നെടുങ്കണ്ടത്ത് സമാപിക്കും. സമാപന സമ്മേളനം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി എം ജോണ്‍ ഉദ്ഘാടനം ചെയ്യും. നേതാക്കളായ ബേബിലാല്‍, പി കെ ബഷീര്‍, ഫൈസല്‍ ജാഫര്‍, കെ യു ബിനു, ടി എം സുരേഷ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും. ജില്ലാ പ്രസിഡന്റ് കെ ആര്‍ സോദരന്‍ നയിക്കുന്ന കുമളി മേഖലാ ജാഥയില്‍ കെ കെ കെബീര്‍ വൈസ് ക്യാപ്റ്റനും ആര്‍ രവികുമാര്‍ മാനേജരുമാണ്. രാവിലെ 8ന് ചേറ്റുകുഴിയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍ ഉദ്ഘാടനംചെയ്യും. ഒമ്പതിന് അണക്കര എട്ടാംമൈല്‍, 10ന് കുമളി, 11 ന് വണ്ടിപ്പെരിയാര്‍, 12.30ന് ഏലപ്പാറ, 1.30 ന് മേരികുളം, രണ്ടിന് ഉപ്പുതറ, മൂന്നിന് മൂലമറ്റം, നാലിന് കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം 5ന് തൊടുപുഴയില്‍ സമാപിക്കും. സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി മേരി ഉദ്ഘാടനംചെയ്യും. സി ആര്‍ സോമന്‍, രാജീവ് കുമളി, ക്രിസ്റ്റി, ജില്‍സണ്‍ പീറ്റര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും. ഇന്ധനവില വര്‍ധന പിന്‍വലിക്കുക, പൊതുവാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം നല്‍കുക, തൊഴിലാളിദ്രോഹ ലേബര്‍കോഡ് ഉപേക്ഷിക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. വാര്‍ത്താസമ്മേളനത്തില്‍ എം സി ബിജു, കെ ആര്‍ സോദരന്‍, സി ജെ ജോമോന്‍, ഫൈസല്‍ ജാഫര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?