നീലക്കുറിഞ്ഞി പറിച്ചെടുത്താല്‍ നടപടി ഉറപ്പ്: മുന്നറിയിപ്പുമായി വനംവകുപ്പ്
നീലക്കുറിഞ്ഞി പറിച്ചെടുത്താല്‍ നടപടി ഉറപ്പ്: മുന്നറിയിപ്പുമായി വനംവകുപ്പ്
ഇടുക്കി: നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വനംവകുപ്പ്. പൂക്കള്‍ പറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ച രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് മുന്നറിയിപ്പ്. മൂന്നാറിലെ വിവിധ മേഖലകളില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തിട്ടുണ്ട്. കുറിഞ്ഞിപ്പൂക്കളുടെ മനോഹാരിത ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനും വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കോടൂറിസം സൗകര്യങ്ങള്‍ ഒരുക്കിയതോടെ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ നിയന്ത്രിത മേഖലകളില്‍ അനധികൃതമായി പ്രവേശിച്ച് പൂക്കള്‍ പറിച്ചെടുക്കുകയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നീലക്കുറിഞ്ഞി സംരക്ഷിത സസ്യമായതിനാല്‍ ചെടിയോ പൂക്കളോ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ നടപടിയെടുത്തത്. കുറിഞ്ഞി കാണാനെത്തുന്നവര്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും റേഞ്ച് ഓഫീസര്‍ എസ് ബിജു വ്യക്തമാക്കി.
What's Your Reaction?