പുല്ലുപാറയില്‍ മദ്യലഹരിയില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തി: ബന്ധു പിടിയില്‍
പുല്ലുപാറയില്‍ മദ്യലഹരിയില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തി: ബന്ധു പിടിയില്‍
ഇടുക്കി: പെരുവന്താനം പുല്ലുപാറയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ ബന്ധു അടിച്ചുകൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ബന്ധു തങ്കച്ചനെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി രണ്ടുപേരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്കുശേഷം ബിനുവിന് വീണ് പരിക്കേറ്റതായി അറിയിച്ച് തങ്കച്ചന്‍ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി. എന്നാല്‍, കൊലപാതകമാണെന്ന സംശയം തോന്നിയ ഇവര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പെരുവന്താനം പൊലീസ് തങ്കച്ചനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്കച്ചന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
What's Your Reaction?