ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം : അടിമാലിയിൽ കാട്ടുപോത്തിറങ്ങി
ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം : അടിമാലിയിൽ കാട്ടുപോത്തിറങ്ങി

ഇടുക്കി : ചിന്നകനാലിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. വ്യാഴാഴ്ച രാത്രിയിലാണ് 301 കോളനിക്ക് സമീപം ചക്കക്കൊമ്പൻ ഇറങ്ങിയത്. വയൽപറമ്പിൽ ഐസക്കിന്റെ ഷെഡ് തകർത്തു . ഷെഡിൽ ആൾ താമസം ഉണ്ടായിരുന്നില്ല. നാട്ടുകാർ ബഹളം വെച്ചാണ് ആനയെ തുരത്തിയത്. ഏതാനും ആഴ്ചകൾക് മുൻപ് 301 കോളനിയിലെ ഒരു വീട് ആന ആക്രമിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇരുമ്പുപാലം പടികപ്പിൽ കാട്ടുപൊത്തിറങ്ങിയത്
വാഹന യാത്രികരാണ് റോഡിൽ നിൽകുകയായിരുന്ന കാട്ടുപോത്തിനെ കണ്ടത്. പിന്നീട് സമീപത്തെ കൃഷിയിടത്തിലേക്ക് , കാട്ടുപോത്ത് ഇറങ്ങി.
What's Your Reaction?






