എസ്എന്‍ഡിപി യോഗം കഞ്ഞിക്കുഴി ശാഖ ഭാരവാഹികള്‍ ചുമതലയേറ്റു
എസ്എന്‍ഡിപി യോഗം കഞ്ഞിക്കുഴി ശാഖ ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: എസ്എന്‍ഡിപി യോഗം കഞ്ഞിക്കുഴി ശാഖയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. തൊടുപുഴ യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. പ്രസിഡന്റായി സജീവ് ഈട്ടിക്കല്‍, സെക്രട്ടറിയായി സുനില്‍കുമാര്‍ എം ജി, വൈസ് പ്രസിഡന്റായി ഷിബു മുണ്ടപ്ലാക്കല്‍, യൂണിയന്‍ കമ്മറ്റിയംഗമായി പ്രസാദ് ഇലവുങ്കല്‍ എന്നിവരടങ്ങുന്ന 14 അംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്. തൊടുപുഴ യൂണിയന്‍ കൗണ്‍സിലര്‍ ഷിബു പി ടി, യൂണിയന്‍ കമ്മിറ്റിയംഗം സ്മിത ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






