മുരിക്കാശേരിയില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
മുരിക്കാശേരിയില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഇടുക്കി: മുരിക്കാശേരിയില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പതിനാറാംകണ്ടം പാലത്തുംതലക്കല്‍ രാജനാണ് പരിക്കേറ്റത്. രണ്ടു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ രാജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് വാഹനമോടിച്ച സിഎംപി നേതാവ് അനീഷ് ചേനക്കരയെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എതിര്‍ദിശയില്‍ നിന്നുവന്ന മറ്റൊരു ബൈക്ക് യാത്രികനും അപകടത്തില്‍പെട്ടെങ്കിലും ഇയാള്‍ക്ക് കാര്യമായി പരിക്കേറ്റില്ല.
What's Your Reaction?






