വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതികളില്‍ നടന്ന ക്രമക്കേടുകളിലെ ഭരണ പ്രതിപക്ഷ കക്ഷികളുടെ പങ്ക് കേന്ദ്ര ഏജന്‍സി വഴി അന്വേഷിക്കണമെന്ന് ബി.ജെ.പി. നേതൃത്വം. തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും 4 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവ് വരികയും ചെയ്തശേഷമാണ് പൊതുജനങ്ങള്‍ ഇക്കാര്യം അറിയുന്നത്. ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നന്നാവശ്യപ്പെട്ട് സ പ്രധാന മന്ത്രിക്കും കേന്ദ്ര ഗ്രാമവികസന മന്ത്രാ ലയത്തിനും പരാതി നല്‍കുമെന്നും ബിജെപി മഞ്ചുമല ഏരിയാക്കമ്മിറ്റി സെക്രട്ടറി എന്‍. രമേശ് അറിയിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനാ പദ്ധതി പ്രകാരം ഒരു തവണ അറ്റകുറ്റപ്പണികള്‍ നടത്തിയ വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡിന്റെ ശോച്യായാവസ്ഥ പരിഹരിക്കുന്നതിലും ഭരണകൂടങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്ന നയമാണ് സ്വീകരിച്ചു വരുന്നത്. ഇതിനെതിരെയും തൊഴിലുറപ്പ് പദ്ധതികളിലെ ക്രമക്കേടുകള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
What's Your Reaction?






