വയനാടിനായി യൂത്ത് കോണ്‍ഗ്രസിന്റെ ന്യൂസ് പേപ്പര്‍ ചലഞ്ച്
വയനാടിനായി യൂത്ത് കോണ്‍ഗ്രസിന്റെ ന്യൂസ് പേപ്പര്‍ ചലഞ്ച്

ഇടുക്കി: വയനാടിന് കൈത്താങ്ങാകാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ന്യൂസ് പേപ്പര്‍ ചലഞ്ച്. ചലഞ്ചിന്റെ കാഞ്ചിയാര്‍ മണ്ഡലതല ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന 30 വീടുകളുടെ ധനശേഖരണത്തിന്റെ ഭാഗമായിട്ടാണ് ന്യൂസ് പേപ്പര്‍ ചലഞ്ച് നടത്തുന്നത്. കാഞ്ചിയാര്‍ മണ്ഡലം പ്രസിഡമന്റ് അലന്‍ എസ് പുലിക്കുന്നേല്‍ അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണംഞ്ചേരിയില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍, ജോമോന്‍ തെക്കേല്‍, രാജലക്ഷ്മി അനീഷ്, സണ്ണി കക്കുഴി, തോംസ് കൂടപ്പാട്ട് രാജു കുന്നത്തുകുഴി, സജി പുത്തേട്ടു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അലന്‍ ഇളംതുരുത്തിയില്‍, അലന്‍ അയിത്താമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






