പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ കരാട്ടേ ഗ്രേഡിങ് ടെസ്റ്റ് നടത്തി 

പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ കരാട്ടേ ഗ്രേഡിങ് ടെസ്റ്റ് നടത്തി 

Feb 14, 2026 - 12:42
 0
പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ കരാട്ടേ ഗ്രേഡിങ് ടെസ്റ്റ് നടത്തി 
This is the title of the web page

ഇടുക്കി: പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ കരാട്ടേ ഗ്രേഡിങ് ടെസ്റ്റ് നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാര്‍ കെ കെ ഉദ്ഘാടനം ചെയ്തു. ശാരീരിക ക്ഷമതയുള്ള മികച്ച തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ കരാട്ടേ പരിശീലനം ആരംഭിച്ചത്. കഞ്ഞിക്കുഴി എസ്‌ഐ നിസാര്‍ ഇ എ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് കെ എസ് അജൂബ് അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്തംഗം രാജേശ്വരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റര്‍ ബേബി എബ്രാഹം, ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സി എം, ജയ അനില്‍കുമാര്‍, ജിന്‍സണ്‍ ജോസഫ്, കരാട്ടെ കോ-ഓര്‍ഡിനേറ്റര്‍ ആല്‍ബി പി ബാബു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow