ദേശീയപാത നിര്‍മാണ നിരോധനം: ദേശീയപാത സംരക്ഷണ സമിതി അടിമാലിയില്‍ സത്യാഗ്രഹം നടത്തി 

ദേശീയപാത നിര്‍മാണ നിരോധനം: ദേശീയപാത സംരക്ഷണ സമിതി അടിമാലിയില്‍ സത്യാഗ്രഹം നടത്തി 

Feb 14, 2026 - 15:30
Feb 14, 2026 - 15:35
 0
ദേശീയപാത നിര്‍മാണ നിരോധനം: ദേശീയപാത സംരക്ഷണ സമിതി അടിമാലിയില്‍ സത്യാഗ്രഹം നടത്തി 
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ  നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതി അടിമാലിയില്‍ സത്യാഗ്രഹ സമരം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സൂചകമായി സമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അടിമാലി ടൗണില്‍ ദേശീയപാത ഉപരോധിച്ചു. നേര്യമംഗലം വനമേഖലയിലെ നിര്‍മാണ വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ദേശീയപാത സംരക്ഷണ സമിതി ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് സര്‍ക്കാരിന്റെ ആത്മാര്‍ഥമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ദേശീയപാത സംരക്ഷണ സമിതി നേതാക്കള്‍, യുഡിഎഫ് നേതാക്കള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow