അടിമാലി അഖ്സ ഇസ്ലാമിക് അക്കാദമി വാര്‍ഷികവും ബിരുദ ദാനവും 15ന് 

അടിമാലി അഖ്സ ഇസ്ലാമിക് അക്കാദമി വാര്‍ഷികവും ബിരുദ ദാനവും 15ന് 

Feb 14, 2026 - 16:06
 0
അടിമാലി അഖ്സ ഇസ്ലാമിക് അക്കാദമി വാര്‍ഷികവും ബിരുദ ദാനവും 15ന് 
This is the title of the web page

ഇടുക്കി:അടിമാലി അഖ്സ ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷികവും രണ്ടാം ബിരുദ ദാന മഹാ സമ്മേളനവും 15ന് നടക്കും. ശൈഖുന സി എ മൂസാ മൗലവി എം എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശൈഖുന ഇ എസ് ഹസന്‍ ഫൈസി പെരുമ്പാവൂര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും. നിസാര്‍ പെരിങ്ങാട്ട് അധ്യക്ഷനാകും. അഖ്സ ചെയര്‍മാന്‍ നിസാര്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണവും അടിമാലി ഇമാം ഷാജിറുദ്ദീന്‍ ബാഖവി പ്രഭാഷണവും അഷ്റഫ് ഫൈസി മന്നാങ്കാല, മുഹമ്മദ് ഷമീര്‍ അമാനി തൊടുപുഴ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നിര്‍വഹിക്കും. ശൈഖുന ഖാലിദ് ഉസ്താദ് പാനിപ്ര പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉല്‍മ പ്രസിഡന്റ് അബൂതല്‍ഹ ഇ എസ് ഹസന്‍ ഫൈസി സനദ് ദാനം നിര്‍വഹിക്കും. ഹാഫിസ് മുഹമ്മദ് അര്‍ഷാദ് ഫലാഹി, നവാസ് മീരാന്‍, സൈദ് മുഹമ്മദ് മൂലേത്തൊട്ടി, ബഷീര്‍ പഴമ്പള്ളിത്താഴം, ഫരീരുദ്ദീന്‍ മന്നാനി തുടങ്ങിയവര്‍ സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow