അണക്കര ശിവപാര്‍വതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു

അണക്കര ശിവപാര്‍വതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു

Feb 14, 2026 - 12:30
 0
അണക്കര ശിവപാര്‍വതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു
This is the title of the web page

ഇടുക്കി: അണക്കര ശിവപാര്‍വതി ക്ഷേത്രത്തില്‍ ഏഴുദിവസമായി നടന്നുവന്ന ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. സമാപന ദിനത്തില്‍ ഭാഗവത പാരായണം, ശ്രീകൃഷ്ണ സ്വധാമ പ്രാപ്തി, മഹാമൃത്യുഞ്ജയ ഹോമം, ഭാഗവത സംഗ്രഹ പാരായണം, ഭാഗവത സമര്‍പ്പണം എന്നിവ നടന്നു. ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. രാത്രി മാതൃസമിതി അംഗങ്ങളുടെ തിരുവാതിരയും കുമളി നൂപുര ടീമിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറി. ഞായറാഴ്ച മഹാശിവരാത്രി ഉത്സവം നടക്കും. വൈകിട്ട് വിവിധ മേഖലകളില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്രകള്‍ അണക്കര ഗുരുദേവ സരസ്വതി ക്ഷേത്രത്തില്‍ സംഗമിച്ച് എതിരേല്‍പ്പ് ഘോഷയാത്രയായി വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയില്‍ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ ശിവരാത്രി പൂജകള്‍, നൃത്തനാടകം എന്നിവയും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow