വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്: യുഡിഎഫ് ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചെന്ന് ആരോപണം

വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്: യുഡിഎഫ് ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചെന്ന് ആരോപണം

Feb 14, 2026 - 10:45
Feb 14, 2026 - 11:26
 0
വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്: യുഡിഎഫ് ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചെന്ന് ആരോപണം
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്‌കരിച്ചു. പിഎംഎവൈ ലൈഫ് ഭവന പദ്ധതി ഉള്‍പ്പെടെ ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടികളാണ് നിലവിലെ യുഡിഎഫ് ഭരണസമിതി കൈക്കൊള്ളുന്നതെന്നും മണിയാറന്‍കുടി ഓപ്പണ്‍ ജിം, തടിയമ്പാട് ബസ് സ്റ്റാന്‍ഡ് നിര്‍മാണം, ചെറുതോണി ടേക്ക് എ ബ്രേക്ക് പദ്ധതി, പത്താം വാര്‍ഡിലെ ശ്മശാനം തുടങ്ങിയ പദ്ധതികള്‍ പുതിയ ഭരണസമിതി അട്ടിമറിച്ചതായും പ്രതിപക്ഷ അംഗം സിജി ചാക്കോ ആരോപിച്ചു. എന്നാല്‍ പദ്ധതികളിലെ മാറ്റങ്ങള്‍ എല്ലാം എല്‍ഡിഎഫ് അംഗങ്ങള്‍ പങ്കെടുത്ത കമ്മിറ്റിയിലെ തീരുമാനപ്രകാരമാണെന്നും അംഗങ്ങളുടെ സാന്നിധ്യത്തില്‍ പദ്ധതി നിര്‍വഹണ ഓഫീസര്‍മാരോടൊപ്പം ചേര്‍ന്നാണ് പദ്ധതികള്‍ പുനഃക്രമീകരിച്ചതെന്നും ഇതിന്റെ തെളിവായി യോഗ മിനിറ്റ്‌സ് രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അന്‍സി തോമസ് പറഞ്ഞു. കഴിഞ്ഞ ഭരണസമിതി ലൈഫ് ഭവന പദ്ധതിയിലെ ഫണ്ടുകള്‍ തിരിച്ച് അടയ്ക്കാത്തതിനെ തുടര്‍ന്ന് ഏകദേശം ഒന്നരക്കോടിയിലധികം രൂപയുടെ ബാധ്യത പഞ്ചായത്തിന് ഉണ്ടായതായും പ്രസിഡന്റ് ആരോപിച്ചു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഫണ്ട് ലാപ്‌സ് ആകാതിരിക്കാന്‍ പദ്ധതികള്‍ മാറ്റേണ്ടിവന്നതാണെന്നും ആന്‍സി തോമസ് പറഞ്ഞു. അതേസമയം, തങ്ങള്‍ പങ്കെടുത്ത യോഗങ്ങളില്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും പിന്നീട് മിനിറ്റ്‌സില്‍ ചേര്‍ത്തതാണെന്നും എല്‍ഡിഎഫ് അംഗങ്ങളായ പ്രഭാ തങ്കച്ചന്‍, അമ്മിണി ജോസ്, രാജു കല്ലറയ്ക്കല്‍, നൗഷാദ് ഇബ്രാഹിം എന്നിവര്‍ ആരോപിച്ചു. സംഭവത്തില്‍ വ്യക്തത വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow