നാഷണല്‍ ആയുഷ് മിഷന്റെ യോഗ വാരാചരണം 19 മുതല്‍
നാഷണല്‍ ആയുഷ് മിഷന്റെ യോഗ വാരാചരണം 19 മുതല്‍

ഇടുക്കി: യോഗാ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്‍ 19 മുതല്‍ 25 വരെ ജില്ലയില്‍ യോഗ വാരാചരണം നടത്തും. ജില്ലയിലെ 44 ആയുഷ് കേന്ദ്രങ്ങളില്‍ വിവിധ ദിവസങ്ങളില്‍ പരിപാടി നടക്കും. ഇതിന്റെ ഭാഗമായി രണ്ട് മത്സരങ്ങളും നടത്തും. കുട്ടികള്‍ക്കായി യോഗ വിത്ത് പെറ്റ്‌സ്, പൊതുജനങ്ങള്‍ക്കായി യോഗ വിത്ത് നേച്ചര്‍ എന്നീ മത്സരങ്ങള്‍ 19ന് രാവിലെ 10ന് ആരംഭിച്ച് 21ന് വൈകിട്ട് 5ന് അവസാനിക്കും. 23ന് പ്രഖ്യാപിക്കുന്ന വിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനവും പ്രോത്സാഹന സമ്മാനമായി രണ്ടുപേര്‍ക്ക് 500 രൂപ വീതവും നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എസ് ശ്രീദര്‍ശന്‍, പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ ഡെമോണ്‍സ്ട്രര്‍ ദീപു അശോകന്‍, യോഗ അധ്യാപകരായ ലാല്‍ കെ പുത്തന്‍പറമ്പില്‍, സുരേഷ് കെ കെ, ഡോക്ടര്‍ ആതിര റെജി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






