പടമുഖം സ്‌നേഹ മന്ദിരത്തില്‍ ഓണം ആഘോഷിച്ചു
പടമുഖം സ്‌നേഹ മന്ദിരത്തില്‍ ഓണം ആഘോഷിച്ചു

ഇടുക്കി: മുരിക്കാശേരി പടമുഖം സ്‌നേഹ മന്ദിരത്തില്‍ ഓണാഘോഷം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ ഉദ്ഘാടനം ചെയ്തു.
വടംവലി, കസേരകളി, അത്തപൂക്കളം, തിരുവാതിര, വാലുപറി തുടങ്ങിയ വിവിധ മത്സരങ്ങളും നടത്തി. മുരിക്കാശേരി എസ്എച്ച്ഒ കെ എം സന്തോഷ്, എസ്‌ഐമാരായ കെ ഡി മണിയന്‍, രാജനാഥ് എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ പൊലീസ് ഉദ്ദോഗസ്ഥരും സ്‌നേഹമന്ദിരത്തില്‍ എത്തി അന്തേവാസികള്‍ക്ക് ഓണ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌നേഹമന്ദിരം ഡയറക്ടര്‍ ഡോ. രാജു വി സി അധ്യക്ഷനായി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചന്‍ തോമസ്, പടമുഖം ഫൊറോനാ പള്ളി വികാരം ഫാ. ഷൈജു ചാമപാറ, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, ജോസ് പുലിക്കോടന്‍,സ്‌നേഹമന്ദിരം പിആര്‍ഓ ജോര്‍ജ് അമ്പഴം, കെ എം ജലാലുദീന്‍, ഗീത, സിസ്റ്റര്‍ അര്‍പ്പിത, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






