ആരോഗ്യവകുപ്പിന്റെ അനാസ്ഥ : ഏലപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്ത്
ആരോഗ്യവകുപ്പിന്റെ അനാസ്ഥ : ഏലപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്ത്

ഇടുക്കി: ഏലപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഓട്ടം നിലച്ചിട്ട് ഒന്നരമാസം കഴിഞ്ഞു. തോട്ടം മേഖലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയാണ് ഏലപ്പാറ സര്‍ക്കാര്‍ ആശുപത്രി. ടയറുകള്‍ കാലഹരണപ്പെട്ടതാണ് ആംബുലന്‍സ് ഓടാത്തതിന് കാരണം. പുതിയ ടയര്‍ വാങ്ങാന്‍ വകുപ്പുതല നടപടി വൈകുന്നതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഏലപ്പാറ, വാഗമണ്‍, പുള്ളിക്കാനം, ഉളുപ്പുണി തുടങ്ങി വിവിധ മേഖലകളില്‍ നിന്നാണ് ഇവിടെ രോഗികളെത്തുന്നത്. ഡീന്‍ കുര്യാക്കോസ് എംപി അനുവദിച്ച് നല്‍കിയ ആംബുലന്‍സ് ആണിത്. ആംബുലന്‍സിന്റെ സേവനം ആവശ്യമുള്ളപ്പോള്‍ വലിയ തുക മുടക്കി സ്വകാര്യ സര്‍വീസുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ.് ഓടാതിരിക്കുന്നതിനാല്‍ വാഹനത്തിന് തകരാര്‍ സംഭവിക്കുന്നതിനും സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ടയറുകള്‍ സ്ഥാപിച്ച് ആംബുലന്‍സിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






