എകെപിഎ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു
എകെപിഎ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: ആള്‍ കേരളാ ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. രാമക്കല്‍മേട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ കരുണാപുരം പഞ്ചായത്തംഗം ലതാകുമാരി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് നിര്‍മാര്‍ജനവും ലക്ഷ്യംവച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ പരിസ്ഥിതി സംരക്ഷകരെയും ഡിടിപിസി ശുചീകരണ തൊഴിലാളികളെയും ഹരിത കര്‍മസേന പ്രവര്‍ത്തകരെയും ആദരിച്ചു. എകെപിഎ ജില്ലാ പ്രസിഡന്റ് സെബാന്‍ ആതിര അധ്യക്ഷനായി. ട്രഷറര്‍ ബിജോ മങ്ങാട്ട് ഡിടിപിസി അസിസ്റ്റന്റ് മാനേജര്‍ യൂനിസ്, മേഖലാ പ്രസിഡന്റ് മാത്തുക്കുട്ടി പൗവ്വത്ത്, ഗ്രീഷ്മ ഹണി, ജോസ് പ്രഭാത്, റെജി ജോസഫ് അരുണ്‍ പിഎസ്, ഷിബു വിസ്മയ, മേഖല സെക്രട്ടറി ദിലീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






