കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി
കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി

ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി.
സ്‌കൂള്‍ മാനേജര്‍ ഡോ. ഫാ.ഇമ്മാനുവല്‍ കിഴക്കേത്തലയ്ക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിദിന സന്ദേശം നല്‍കി. പ്രകൃതിയോടൊപ്പം ഒരു ദിനം എന്ന സന്ദേശം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഫാ.റോണി ജോസ് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. അധ്യാപകരായ മിനി റ്റി എച്ച്, അഞ്ജു ജോസഫ്, ആതിര ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






