മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം : പ്രതിയെകുറിച്ച് സൂചന നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പൊലീസ് 

മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം : പ്രതിയെകുറിച്ച് സൂചന നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പൊലീസ് 

Sep 4, 2025 - 10:05
 0
മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം : പ്രതിയെകുറിച്ച് സൂചന നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പൊലീസ് 
This is the title of the web page

ഇടുക്കി:  മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതക കേസിലെ പ്രതിയെകുറിച്ച് സൂചന നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് പൊലിസ്.കൊലപാതകം നടന്ന് 10 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിയ്ക്കാതെ വന്നതോടെയാണ്, വിവരം കൈമാറുന്നവർക്ക് പൊലിസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 23 ന് രാവിലെയാണ് മൂന്നാർ കന്നിമല സ്വദേശിയായ രാജപാണ്ടിയെ ക്വാർട്ടെഴ്സിൽ വെട്ടേറ്റു കൊല്ലപെട്ട നിലയിൽ കാണപെട്ടത്. തലയിൽ 7, കഴുത്തിൽ രണ്ടും വെട്ടുകൾ ഉണ്ടായിരുന്നു. മൂന്നാർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള 18 പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പൊതു ജനങ്ങളിൽ നിന്ന് വിവരം ശേഖരിയ്ക്കുന്നതിനായി ദേവികുളം പോലിസ് ചൊക്കനാട് ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ ഇൻഫോർമേഷൻ ബോക്സും സ്ഥാപിച്ചു. എന്നാൽ ഇതുവരെയും പ്രതിയിലേയ്ക് നീളുന്ന കൃത്യമായ ഒരു സൂചനയും ലഭിയ്ക്കാതെ വന്നതോടെയാണ് വിവരം കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം നൽകുന്നയാളുടെ പേരുവിവരങ്ങൾ പൊലിസ് രഹസ്യമായി സൂക്ഷിയ്ക്കും. 

മൂന്നാർ ഡി വൈ എസ് പി 9497990060

ഇൻസ്‌പെക്ടർ ദേവികുളം 9497947169
എസ് ഐ 9497975363.എന്നീ നമ്പറുകളിൽ വിവരം വിളിച്ച് അറിയിക്കാവുന്നതാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow