തൂക്കുപാലത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് പരിക്ക്
തൂക്കുപാലത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് പരിക്ക്

ഇടുക്കി : നെടുങ്കണ്ടം തൂക്കുപാലത്ത് അമിത വേഗതയിലെത്തിയ കാര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു. കാല്‍നട യാത്രക്കാരിക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ തൂക്കുപാലം ആലുങ്കല്‍പാടം ഷേര്‍ളി ചാര്‍ളി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തൂക്കുപാലം പാലത്തിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയിലെത്തിയ പുഷ്പക്കണ്ടം സ്വദേശിയുടെ കാര്‍ അതു വഴിവന്ന ഓട്ടോയില്‍ ഇടിച്ചശേഷം പാര്‍ക്ക് ചെയ്തിരുന്ന കാറിലും ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നു. ഇതിനിടയില്‍ സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡിലേക്ക് വരുന്നവഴിയാണ് ഷേര്‍ളിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
What's Your Reaction?






