വണ്ടിപ്പെരിയാറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് വയോധികന് പരിക്ക്
വണ്ടിപ്പെരിയാറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് വയോധികന് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ കക്കിക്കവലയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് വയോധികന് പരിക്ക്. ഏലപ്പാറ കോഴിക്കാനം സ്വദേശി വര്‍ഗീസ് (71)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 12ഓടെയാണ് അപകടം. വാഹനം അമിത വേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ വര്‍ഗീസിന് തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വണ്ടിപ്പരിയാര്‍ സ്വദേശികളുടെ കാറാണ് അപകടമുണ്ടാക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം.
What's Your Reaction?






