എന്‍എസ്എസ് കട്ടപ്പന കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
എന്‍എസ്എസ് കട്ടപ്പന കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ഇടുക്കി: എന്‍എസ്എസ് കട്ടപ്പന കരയോഗം 56- മത് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥന്‍ അധ്യക്ഷനായി. വാര്‍ഷിക പൊതുയോഗവും വനിതാ സമാജം ബാലസമാജം വിവിധ എസ്എച്ച്ജികളുടെ വാര്‍ഷികവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. യോഗത്തില്‍ സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ വിതരണവും കലാ മത്സരങ്ങളില്‍ വിജയികളായവരെയും അനുമോദിച്ചു. വിവിധ കലാപരിപാടികളും നടന്നു. സെക്രട്ടറി രവീന്ദ്രന്‍ നായര്‍, ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, കരയോഗം സെക്രട്ടറി എം പി ശശികുമാര്‍, വനിതാ സമാജം സെക്രട്ടറി ഉഷ ബാലന്‍ മാളിയേക്കല്‍, കരയോഗം വൈസ് പ്രസിഡന്റ് അജിത് കെ മുരളിധരന്‍, എം കെ ശശിധരന്‍ നായര്‍, കെ ജി വാസുദേവന്‍ നായര്‍, പി ജി രവീന്ദ്രന്‍ നാഥ്, മീനാക്ഷിയമ്മ, പരമേശ്വരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






