കട്ടപ്പന വില്ലേജ് ഓഫീസര്‍ എം.ജെ ജോര്‍ജുകുട്ടി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍
കട്ടപ്പന വില്ലേജ് ഓഫീസര്‍ എം.ജെ ജോര്‍ജുകുട്ടി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍

ഇടുക്കി: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള റവന്യൂ വകുപ്പിന്റെ അവാര്‍ഡിന് കട്ടപ്പന വില്ലേജ് ഓഫീസര്‍ എം ജെ ജോര്‍ജ്കുട്ടി അര്‍ഹനായി. 21-ാം തീയതിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കട്ടപ്പന പേഴുംകവല സ്വദേശിയായ ഇദ്ദേഹം ഒന്നര വര്‍ഷം മുമ്പാണ് കട്ടപ്പനയില്‍ വില്ലേജ് ഓഫീസറായി ചാര്‍ജെടുത്തത്. മുമ്പ് കാഞ്ചിയാര്‍ വില്ലേജ് ഓഫീസറായിരുന്നു. കരിമണ്ണൂര്‍ വില്ലേജ് ഓഫീസര്‍ അബൂബക്കര്‍, കഞ്ഞിക്കുഴി വില്ലേജ് ഓഫീസര്‍ ഫസലുദീന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. ഫെബ്രുവരി 24-ന് കണ്ണൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
What's Your Reaction?






