എഐവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
എഐവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: എഐവൈഎഫ് ഉടുമ്പന്‍ചോല മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ ഉദ്ഘാടനംചെയ്തു. 10 മേഖലാ കമ്മിറ്റികളില്‍നിന്നായി നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് ആര്‍ അഖില്‍ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടി, രഞ്ജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞന്‍ നഗറിലെ ഊരുമൂപ്പന്‍ അന്‍ജിത്ത് ബാബു, കബഡി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ എന്നിവരെ അനുമോദിച്ചു. ഭാരവാഹികളായി ഷാന്‍ കുമാര്‍ വി പി(പ്രസിഡന്റ്), ശ്രീലാല്‍ എം എസ്(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?