ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പനയില്‍ അഭിവാദ്യ സംഗമം നടത്തി
ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പനയില്‍ അഭിവാദ്യ സംഗമം നടത്തി
ഇടുക്കി: സംസ്ഥാന ബജറ്റില്‍ ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) കട്ടപ്പന ഏരിയ കമ്മിറ്റി സംഗമം നടത്തി. ജില്ലാ സെക്രട്ടറി എം സി ബിജു ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ക്ഷേമത്തിനായി 20 കോടിയോളം രൂപയാണ് ബജറ്റില്‍ വകയിരുത്തി. ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, സ്മാര്‍ട്ട് സ്റ്റാന്‍ഡുകള്‍, ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിന് പലിശ ഇളവും ബോണസും തുടങ്ങി വിവിധ പ്രഖ്യാപനങ്ങളുണ്ട്. കട്ടപ്പന- തേനി തുരങ്കപാത ജില്ലയുടെ വികസന മുന്നേറ്റത്തിന് കാരണമാകും. ടൂറിസം, വ്യാപാരം, ഗതാഗത മേഖലകളിലെ ഉണര്‍വ് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏരിയ സെക്രട്ടറി പി എം സുരേഷ്, പ്രസിഡന്റ് ഫൈസല്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?