കെവിവിഇഎസ് രാജകുമാരി യൂണിറ്റ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കെവിവിഇഎസ് രാജകുമാരി യൂണിറ്റ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

Feb 1, 2026 - 13:54
 0
കെവിവിഇഎസ് രാജകുമാരി യൂണിറ്റ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് കെവിവിഇഎസ് രാജകുമാരി യൂണിറ്റ് സ്വീകരണം നല്‍കി. പ്രസിഡന്റ് വി വി കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ബ്ലോക്ക്, ജില്ലാ ഡിവിഷനുകളില്‍നിന്ന് വിജയിച്ചവരും പങ്കെടുത്തു. ബി ഡിവിഷന്‍- പെരിയകനാല്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുക, മാങ്ങാത്തൊട്ടി- ആവണക്കുംച്ചാല്‍ പാലം റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിക്കുക, ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുക, വ്യാപാരികള്‍ നല്‍കിയ സ്ഥലത്ത് ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരവാഹികള്‍ നിവേദനം നല്‍കി.  പഞ്ചായത്ത് പ്രസിഡന്റ് എം ഈശ്വരന്‍, വൈസ് പ്രസിഡന്റ് ഡെയിസി ജോയി, സമിതി ജില്ലാ സെക്രട്ടറി റോയി വര്‍ഗീസ്, യൂണിറ്റ് സെക്രട്ടറി സോജന്‍ വര്‍ഗീസ്, യൂത്ത് വിങ് പ്രസിഡന്റ് റിജോ കുര്യന്‍, ട്രഷറര്‍ ഒ എ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow