വെട്ടിക്കുഴക്കവല, കല്യാണത്തണ്ട് മേഖലകളില്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമില്ല: പ്രതിഷേധവുമായി നാട്ടുകാര്‍
വെട്ടിക്കുഴക്കവല, കല്യാണത്തണ്ട് മേഖലകളില്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമില്ല: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴകവല, കല്യാണത്തണ്ട് മേഖലകളില്‍ നാളുകളായുള്ള വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുവാന്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുമായി നാട്ടുകാര്‍. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ടമായി വൈദ്യുതി പോസ്റ്റുകള്‍ മാറ്റുകയും വൈദ്യുതി കമ്പികള്‍ വലിക്കുകയും ചെയ്‌തെങ്കിലും തുടര്‍നടപടിയില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ കെഎസ്ഇബി അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ഉടന്‍ പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ നടപടിയില്ല. വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം നേരിടുബോള്‍ വീടുകളിലേയ്ക്ക് കുടിവെള്ളത്തിനായി മോട്ടോര്‍ അടക്കം പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്. മേഖലയില്‍ വിവിധ കുടിവെള്ള പദ്ധതികളാണ് ഉള്ളത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി വെട്ടിക്കുഴക്കവല ഹാപ്പി റെസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. പ്രശ്‌നത്തിന് പരിഹാരം കാണാത്ത പക്ഷം വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






