സാമൂഹ്യ നീതി കോണ്‍ഫറന്‍സ് കട്ടപ്പനയില്‍
സാമൂഹ്യ നീതി കോണ്‍ഫറന്‍സ് കട്ടപ്പനയില്‍

ഇടുക്കി: പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി സ്റ്റാറ്റസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരിവര്‍ത്തിത ക്രൈസ്തവ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ നീതി കോണ്‍ഫറന്‍സ് കട്ടപ്പനയില്‍ നടന്നു. കട്ടപ്പന ആര്‍എംഎസ് സ്‌പൈസസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ആംഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് റവ. ഡോ. ലെവി ജോസഫ് ഐക്കര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 74 വര്‍ഷക്കാലമായി ഇന്ത്യയില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സാമൂഹ്യ നീതി റദ്ദ് ചെയ്തിരിക്കുകയാണ്. സാമൂഹ്യവും രാഷ്ട്രീയ വുമായ മേഖലയില്‍ യാതൊരുവിധ പ്രാതിനിധ്യവും ലഭിക്കാത്ത അവസ്ഥയാണ് ഈ വിഭാഗങ്ങള്‍ക്ക്. മറ്റുവിഭാഗങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ്. 1950 ലെ ഒരുപ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വഴിയാണ് പരിവര്‍ത്തിത ക്രൈസ്തവരുടെ പട്ടികജാതി പദവി റദ്ദ് ചെയ്തിരിക്കുന്നത്. ഒരുവിഭാഗത്തിന് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സാമൂഹ്യനീതി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും സാമൂഹ്യ നീതിയുടെ ലംഘനവുമാണെന്ന് 1950 കളില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. പരിവര്‍ത്തിത ക്രൈസ്തവരുടെ ഐക്യവും ആത്മബോധവും തട്ടിയുണര്‍ത്തുന്നതിനും പൊതുസമൂഹത്തെ ക്രിയാത്മകമായി ബോധ്യപ്പെടുത്തുന്നതിനുമാണ് ഇത്തരം ക്യാമ്പയിന്‍ നടത്തുന്നത്. ഡോ. സൈമണ്‍ ജോണ്‍ വിഷയാവതരണം നടത്തി. രക്ഷാധികാരി റെജി കൂവക്കാട്, സാജു വള്ളക്കടവ്, സിബി മാഞ്ഞൂര്‍, ഷാജി കഞ്ഞിക്കുഴി, ഷിബി പള്ളിപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






