സിപിഐ എം കട്ടപ്പനയിൽ പന്തംകൊളുത്തി പ്രകടനം നടത്തി
സിപിഐ എം കട്ടപ്പനയിൽ പന്തംകൊളുത്തി പ്രകടനം നടത്തി

ഇടുക്കി: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ സംരക്ഷിച്ച് കേസ് ഒതുക്കുന്ന ഇഡി നടപടിക്കെതിരെ സിപിഐ എം കട്ടപ്പന ഏരിയാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. ഇടുക്കിക്കവലയിൽനിന്നാരംഭിച്ച് ടൗൺ ചുറ്റി ഗാന്ധി സ്‌ക്വയറിൽ സമാപിച്ച പ്രകടനത്തിൽ നിരവധിപേർ അണിനിരന്നു. ഏരിയാ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം സി ബിജു, ടോമി ജോർജ്, കെ പി സുമോദ്, വി വി ജോസ്, ലിജോബി ബേബി, സി ആർ മുരളി, ഫൈസൽ ജാഫർ, ടിജി എം രാജു എന്നിവർ സംസാരിച്ചു.
What's Your Reaction?






