ഇടുക്കി: കാഞ്ചിയാർ ലബ്ബകടയിലും പള്ളിക്കവലയിലും വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി നടപടി സ്വികരിച്ചു. കഴിഞ്ഞ ദിവസം കൊച്ചുകാമാക്ഷിയിൽ സമാനമായ രീതിയിൽ വൈദ്യുതി വിച്ഛേദിച്ചശേഷം 4 കടകൾ കുത്തിത്തുറന്നിരുന്നു.