പൂപ്പാറ കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതിക്ക് 33 വര്‍ഷം തടവ്
പൂപ്പാറ കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതിക്ക് 33 വര്‍ഷം തടവ്

ഇടുക്കി: പൂപ്പാറ കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതി മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേഎംസിംഗ് അയമിന് 33 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കില്‍ തുക പെണ്‍കുട്ടിക്ക് നല്‍കുവാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.
2022 ലാണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് ബംഗാളില്‍ നിന്നും ജോലിക്കായി എത്തിയ മാതാപിതാക്കളോടൊപ്പം എത്തിയ 15 വയസുകാരിയായുമായി പ്രതികള്‍ സൗഹൃദത്തിലാവുകയും ഒന്നാംപ്രതി മഹേഷ് കുമാര്‍ യാദവ് പെണ്‍കുട്ടിയെ രണ്ടാം പ്രതി താമസിക്കുന്ന ഖജനാപാറയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒന്നാം പ്രതി ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം പെണ്‍കുട്ടിയെ രണ്ടാംപ്രതി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഓട്ടോറിക്ഷയിലും ബസിലുമായി പൂപ്പാറയിലേക്ക് കൊണ്ടുപോകുകയും ബിവറേജില്‍ നിന്ന് മദ്യം വാങ്ങിയശേഷം താഴ്ഭാഗത്തുള്ള തേയില തോട്ടത്തിലേക്ക് കൊണ്ടുപോയി രണ്ടാം പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ആയിരുന്നു.
രണ്ടു പ്രതികളാണ് കേസിലുണ്ടായിരുന്നത്. അതില്‍ ഒന്നാംപ്രതി വിചാരണ വേളയില്‍ ജാമ്യത്തില്‍ പോകുകയും തുടര്‍ന്ന് ഒളിവില്‍ പോകുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം പ്രതിയാണ് നിലവില്‍ ഈ കേസില്‍ വിചാരണ നേരിട്ടത്. ഐ.പി.സിയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. രാജാക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പങ്കജാക്ഷന്‍ ബി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിജു കെ ദാസ് കോടതിയില്‍ ഹാജരായി. പിഴസംഖ്യ പ്രതി അടക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിനതടവും കോടതി വിധിച്ചു.
What's Your Reaction?






