കട്ടപ്പനയില്‍ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
കട്ടപ്പനയില്‍ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

കട്ടപ്പന:പട്ടാപ്പകല്‍ നഗരത്തില്‍ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചുവിറ്റ കേസില്‍ രണ്ടുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ മടക്കത്താനം ലിബിന്‍ ബെന്നി(34), എറണാകുളം നെടുമ്പാശ്ശേരി വാഴപ്പള്ളികുടി ബാബു(51) എന്നിവരാണ് പിടിയിലായത്. കട്ടപ്പന കലയംകുന്നേല്‍ കെ പി സാജുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മോഷ്ടിച്ചുകടത്തിയത്. പാറക്കടവിനുസമീപം ഇദ്ദേഹം നടത്തിവരുന്ന ഹോട്ടലിനോടുചേര്‍ന്ന് റോഡരികിലാണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. മോഷ്ടാക്കള്‍ സ്ഥലത്ത് ചുറ്റിത്തിരിയുന്നതും പാറക്കടവ് ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചുപോകുന്നതും സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. മോഷ്ടിച്ച ഓട്ടോറിക്ഷ കമ്പത്ത് വിറ്റ ശേഷം തിരികെ വരുന്നതിനിടെയാണ് പിടിയിലായത്.
What's Your Reaction?






