തങ്കമണി സ്‌കൂളില്‍ കാര്‍ഗില്‍ വിജയദിനാഘോഷം
തങ്കമണി സ്‌കൂളില്‍ കാര്‍ഗില്‍ വിജയദിനാഘോഷം

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.സി.സിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ ബിബിന്‍ തോമസ് കേഡറ്റുകള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ കാര്‍ഗില്‍ വിജയകഥ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നയിച്ചു. തുടര്‍ന്ന് കാര്‍ഗില്‍ വിജയദിവസ് ഡോക്കുമെന്ററിയും അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്ററും അസോസിയേറ്റ് എന്‍ സി സി ഓഫീസറുമായ മധു കെ ജയിംസ്, ഹവില്‍ദാര്‍ നാംദേവ പഥക് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






