കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷം കട്ടപ്പനയില്‍
കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷം കട്ടപ്പനയില്‍

ഇടുക്കി: ഇരുപത്തിയഞ്ചാമത് കാര്‍ഗില്‍ വിജയ ദിവസ് വാര്‍ഷികം കട്ടപ്പനയില്‍ നടന്നു. ചടങ്ങിന്റെ ഭാഗമായി നടന്ന എന്‍ സി സി കേഡറ്റുകളുടെ റാലി കട്ടപ്പന എസ്.ഐ എബി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച റാലി അമര്‍ ജവാന്‍ സ്മാരകത്തില്‍ സമാപിച്ചു. എക്‌സ് സര്‍വ്വീസ് മെന്‍ ലീഗിന്റെയും 33(കെ)എന്‍ സി സി ബറ്റാലിയന്‍ നെടുങ്കണ്ടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. കട്ടപ്പന ഗവ.കോളേജ്, വെള്ളയാംകുടി സെന്റ് ജറോംസ് സ്‌കൂള്‍, കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി 150 ഓളം എന്‍ സി സി കേഡറ്റുകള്‍ പങ്കെടുത്തു. റിട്ടേര്‍ഡ് ക്യാപ്റ്റന്‍ ഷാജി അബ്രഹാം അമര്‍ ജവാന്‍ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കുകയും കാര്‍ഗില്‍ യുദ്ധ സ്മരണകള്‍ പങ്ക് വയ്ക്കുകയും ചെയ്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, 33 ( കെ ) എന്‍ സി സി നെടുങ്കണ്ടം ട്രയിനിംഗ് ഓഫീസര്‍ സുബേദാര്‍ രതീഷ് കുമാര്‍, ക്യാപ്റ്റന്‍ ജോബി മാത്യു, കടപ്പന നഗരസഭാ മുന്‍വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, അണ്ടര്‍ ഓഫീസര്‍ രശ്മി മുല്ലപ്പള്ളി തുടങ്ങി നിരവധി പേര്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഹവീല്‍ദാര്‍ സെയ്യിദ് ജീലാനി, ഗോപിനാഥന്‍ കെ.എന്‍, സാബു മാത്യു, സുഭാഷ് ചന്ദ്രന്‍, എ.ചന്ദ്രന്‍, ഫിലിപ്പോസ് മത്തായി, ലഫ്റ്റനന്റ് പ്രിന്‍സ് ജോസഫ്, ക്യാപ്റ്റന്‍ റ്റോജി ഡൊമിനിക്, സീ.റ്റി.ഒ.ജിതിന്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






