ഇടുക്കി: കട്ടപ്പന കല്ലുകുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു. വികാരി ഫാ. സാജോ ജോഷ്വാ മാത്യു മുഖ്യകാര്‍മികത്വം വഹിച്ചു. കെ പി ഫിലിപ്പ് സന്ദേശം നല്‍കി. പരിഹാര പ്രദക്ഷിണം, സ്ലീവാ വന്ദനം, നേര്‍ച്ചവിളമ്പ് തുടങ്ങിയ പ്രത്യേക ശുശ്രൂഷകളും നടന്നു.