പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു
പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു

ഇടുക്കി: പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിച്ച ക്ഷേത്രമാണിത്. സമാപന ദിവസം രാവിലെ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യ ദര്‍ശനം തുടര്‍ന്ന് വിവിധ വഴിപാടുകള്‍ എന്നിവയ്ക്കുശേഷം വൈകിട്ട് 6ന് ആറാട്ട് ഘോഷയാത്രയും താലപ്പൊലി അന്‍പൊലിപ്പാറ തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രയും നടന്നു. പീരുമേടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ പങ്കെടുത്തു. കമ്മിറ്റി അംഗങ്ങളും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






