കെജെയു ദേവികുളം മേഖല സമ്മേളനം നടത്തി 

 കെജെയു ദേവികുളം മേഖല സമ്മേളനം നടത്തി 

Apr 4, 2025 - 12:39
 0
 കെജെയു ദേവികുളം മേഖല സമ്മേളനം നടത്തി 
This is the title of the web page

ഇടുക്കി: കേരള ജേര്‍ണലിസ്റ്റസ് യൂണിയന്‍ ദേവികുളം മേഖലാ സമ്മേളനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും നടന്നു. അടിമാലിയില്‍ നടന്ന സമ്മേളനം  ജില്ലാ പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് മേഖലാ സമ്മേളനം സംഘടിപ്പിച്ചത്. ദേവികുളം മേഖലാ പ്രസിഡന്റ് സി.ഡി ഗോപകുമാര്‍ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ബിജു ലോട്ടസ് സംഘടനാ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി ഷാജി കുരിശുംമൂട് ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന്റെ മുഖപത്രമായ കെ.ജെ.യു ന്യൂസിന്റെ പ്രകാശനവും നടന്നു. അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡുകളുടെ വിതരണോദ്ഘാടനം, മേഖലാ ട്രഷറര്‍ വി.ആര്‍ സത്യന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ സലിം കുളത്തായി,
മേഖലാ സെക്രട്ടറി സജീവ് മാധവന്‍, ജില്ലാ കമ്മിറ്റിയംഗം കെ.എം ജലാലുദ്ദീന്‍, ജിനീഷ് ജോര്‍ജ്, ബിനീഷ് ആന്റണി, എസ് സെല്‍വരാജ്, പി.എച്ച് നാസര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow