അടിമാലിയില്‍ 1200 കിലോ കുരുമുളക് മോഷ്ടിച്ചു
അടിമാലിയില്‍ 1200 കിലോ കുരുമുളക് മോഷ്ടിച്ചു

ഇടുക്കി: അടിമാലി മച്ചിപ്ലാവില്‍ മലഞ്ചരക്ക് കടകുത്തിതുറന്ന് 1200 കിലോ കുരുമുളകും 10,000 രൂപയും മോഷ്ടിച്ചു. കോട്ടയ്ക്കല്‍ ബിനോയി അഗസ്റ്റിന്റെ കടയിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ഏഴുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാത്രി 9.30 ഓടെ ബിനോയി കടയടച്ച് വീട്ടിലേക്ക് പോയിരുന്നു. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കടയുടെ പുറത്തെ ബള്‍ബും തകര്‍ത്തിട്ടുണ്ട്. 26 ചാക്കുകളിലായാണ് കുരുമുളക് സൂക്ഷിച്ചിരുന്നത്. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?






