മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഫെഡറേഷന്‍ സംസ്ഥാന കായികമേള ജനുവരി 1മുതല്‍ നെടുങ്കണ്ടത്ത്
മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഫെഡറേഷന്‍ സംസ്ഥാന കായികമേള ജനുവരി 1മുതല്‍ നെടുങ്കണ്ടത്ത്
ഇടുക്കി: മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഫെഡറേഷന്‍ സംസ്ഥാന മാസ്റ്റേഴ്‌സ് കായികമേള ജനുവരി 3,4 തിയതികളില്‍ നെടുങ്കണ്ടത്ത് നടക്കും. എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 30 വയസുമുതല്‍ 90 വയസുവരെ പ്രായമുള്ള 1400 താരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും. വനിതാ പുരുഷ താരങ്ങളെ വിവിധ കാറ്റഗറിയായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 84 കാരനായ മുന്‍ പിറവം എംഎല്‍എ എം ജെ ജേക്കബ്, 87 കാരനായ മാസ്റ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റ് എം എസ് ജോസഫ്, ത്രിശൂര്‍ ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ സി ഐ ആയ എല്‍സി തുടങ്ങി നിരവധി താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. മാസ്റ്റേഴ്‌സ് ദേശീയ മീറ്റ് ജനുവരി 28 മുതല്‍ ഫെബ്രുവരി ഒന്ന് വരെ തിരുവനന്തപുരത്ത് നടക്കും. എംഎംഎഎ സംസ്ഥാന പ്രസിഡന്റ് എം എസ് ജോസഫ് അധ്യക്ഷനാകും. എം എന്‍ ഗോപി, ജോയി ആനിത്തോട്ടം, രഞ്ജിത്ത് മാലിയില്‍, സിബിച്ചന്‍ തോമസ്, സെബാസ്റ്റ്യന്‍ തോമസ്, സണ്ണി വളവനാല്‍, റോബിന്‍ ചക്കാല, റോബിന്‍ ജോര്‍ജ്, ബാബു പുളിക്കല്‍, സൈജു ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?