തേര്‍ഡ് ക്യാമ്പ് ഗവ. എല്‍ പി സ്‌കൂള്‍ പരിസരം ശുചീകരിച്ച് ശീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എന്‍എസ്എസ് യൂണിറ്റ്
തേര്‍ഡ് ക്യാമ്പ് ഗവ. എല്‍ പി സ്‌കൂള്‍ പരിസരം ശുചീകരിച്ച് ശീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എന്‍എസ്എസ് യൂണിറ്റ്
ഇടുക്കി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരൂര്‍ പ്രാദേശിക കേന്ദ്രത്തിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ തേര്‍ഡ് ക്യാമ്പ് ഗവ. എല്‍ പി സ്‌കൂള്‍ പരിസരം ശുചീകരിച്ചു. പൂന്തോട്ടവും സ്നേഹാരാമവും കളിസ്ഥലങ്ങളും കാടുപിടിച്ചുകിടന്ന ഔഷധ സസ്യത്തോട്ടങ്ങളുമെല്ലാം മുമ്പത്തേക്കാള്‍ മികവുറ്റതാക്കി. ചെടിച്ചട്ടികളും മറ്റും പെയിന്റടിച്ച് മനോഹരമാക്കി. സര്‍ക്കാര്‍ എന്‍എസ്എസ് പദ്ധതികളായ സുകൃതം, ഡിജിറ്റല്‍ ലിറ്ററസി, വിജ്ഞാന കേരളം, വീകെയര്‍, സായന്തനം, ഉപജീവനം, ലഹരി വിരുദ്ധ ക്യാമ്പയിന്‍, മാലിന്യമുക്തം നവകേരളം, ബോധവല്‍ക്കരണം,പരിശീലന ക്ലാസുകള്‍, സംവാദം, കലാരൂപങ്ങളുടെ അവതരണം, തെരുവുനാടകം, ശ്രമദാനം തുടങ്ങിയവയും ക്യാമ്പില്‍ സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ.അബ്ദുള്ള ഷാനൂര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നാദിര്‍ മുഹമ്മദ്, വോളന്റിയര്‍ സെക്രട്ടറിമാരായ ഖദീജത്ത് റിസ്വാന, മാളവിക, ബബിത എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?